Skip to main content

വനിതാദിനത്തില്‍ വനിതകള്‍ക്കായി സിവില്‍ സ്റ്റേഷനില്‍ സൗജന്യ ഹീമോഗ്ലോബിന്‍ പരിശോധന

ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ഇന്ന്(മാര്‍ച്ച് 8) രാവിലെ 10 മുതല്‍ സിവില്‍ സ്റ്റേഷനിലെ വനിതാ ജീവനകാര്‍ക്കായി സൗജന്യ ഹീമോഗ്ലോബിന്‍ പരിശോധന നടത്തുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തുന്ന 'വിവ' വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക് ക്യാമ്പയിന്റെ ഭാഗമായി 15 മുതല്‍ 59 വയസ്സ് വരെയുള്ള സ്ത്രീകളിലാണ് ഹീമോഗ്ലോബിന്‍ ടെസ്റ്റ് നടത്തുന്നത്.  പരിശോധന ക്യാമ്പില്‍ എല്ലാ വനിതാ ജീവനക്കാരും പങ്കെടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

date