Skip to main content

സപ്ലിമെന്ററി എസ്‌സിവിടി പരീക്ഷ

സെമസ്റ്റര്‍ സമ്പ്രദായത്തില്‍  2014 മുതല്‍ അഡ്മിഷന്‍ എടുത്ത വിവിധ സെമസ്റ്ററുകളില്‍ സപ്ലിമെന്ററി എഴുതാനുള്ള എല്ലാ ട്രെയിനികള്‍ക്കും (2014, 2015, 2016 അധ്യയന വര്‍ഷം സെമസ്റ്റര്‍ സമ്പ്രദായത്തില്‍ അഡ്മിഷന്‍ നേടിയ ട്രെയിനികള്‍, 2017 അധ്യയന വര്‍ഷം സെമസ്റ്റര്‍ സമ്പ്രദായത്തില്‍ ഏകവത്സര ട്രേഡുകളില്‍ അഡ്മിഷന്‍ നേടിയ ട്രെയിനികള്‍, 2017 അധ്യയന വര്‍ഷം സെമസ്റ്റര്‍ സമ്പ്രദായത്തില്‍ ദ്വിവത്സര ട്രേഡുകളില്‍ 1, 2 സെമസ്റ്ററുകള്‍ എഴുതുന്ന ട്രെയിനികള്‍) എന്നിവര്‍ക്ക് അവസാന അവസരമായി 2023 മാര്‍ച്ചില്‍ നടത്തുന്ന സപ്ലിമെന്ററി എസ്‌സിവിടി പരീക്ഷയ്ക്ക് അപേക്ഷ നല്‍കാം.
അപേക്ഷകളുടെ രണ്ടു പകര്‍പ്പ്, 0230-എല്‍ & ഇ00800 അദര്‍ ഐറ്റംസ് എന്ന ശീര്‍ഷകത്തില്‍ 170 രൂപ ഒടുക്കിയ അസല്‍ ചെലാന്‍, എസ്എസ്എല്‍സിയുടെ പകര്‍പ്പ്, മുന്‍പ് പരീക്ഷ എഴുതിയ മാര്‍ക്ക് ഷീറ്റിന്റെ പകര്‍പ്പ്, സെമസ്റ്റര്‍ പരീക്ഷ എഴുതിയ ഹാള്‍ടിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം ബന്ധപ്പെട്ട ഐടിഐ പ്രിന്‍സിപ്പല്‍ മുന്‍പാകെ  60 രൂപ ഫൈനോടു കൂടി മാര്‍ച്ച് ഏഴിന് അകം അപേക്ഷിക്കാം.

date