Skip to main content
കേരള സംസ്ഥാന യുവജന കമ്മീഷന്റെ ആഭിമുഖ്യത്തില്‍ യുവകര്‍ഷകര്‍ക്കായി സംഘടിപ്പിച്ച ദ്വിദിന യുവകര്‍ഷസംഗമം പ്രശസ്ത ചലച്ചിത്രനടനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ജയന്‍ ചേര്‍ത്തല ഉദ്ഘാടനം ചെയ്യുന്നു.

യുവജന കമ്മീഷന്‍ യുവ കര്‍ഷക സംഗമത്തിന് തുടക്കമായി

 സംസ്ഥാന യുവജന കമ്മീഷന്റെ ആഭിമുഖ്യത്തില്‍ യുവകര്‍ഷകര്‍ക്കായി സംഘടിപ്പിച്ച ദ്വിദിന യുവകര്‍ഷ സംഗമത്തിന് അടൂര്‍ മാര്‍ത്തോമാ യൂത്ത് സെന്ററില്‍ തുടക്കമായി. പ്രശസ്ത ചലച്ചിത്രനടനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ജയന്‍ ചേര്‍ത്തല സംഗമം ഉദ്ഘാടനം ചെയ്തു. യുവജന കമ്മീഷന്‍ അംഗം പി.എ. സമദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കമ്മീഷന്‍ അംഗം വി. വിനില്‍ സ്വാഗതവും സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. എം. രണ്‍ദീഷ് നന്ദിയും പറഞ്ഞു.
യുവ കര്‍ഷകര്‍ക്ക് ഒത്തുകൂടാനും പുത്തന്‍ കൃഷിരീതികളെയും നവീനമായ സാങ്കേതികവിദ്യകളെയും സംബന്ധിച്ച് സംശയങ്ങള്‍ ദൂരീകരിച്ചും കൃഷിയില്‍ താല്പര്യമുള്ള യുവതയ്ക്ക് ഊര്‍ജം നല്‍കുകയാണ് സംഗമത്തിന്റെ ലക്ഷ്യം.
സംഗമത്തിന്റെ സമാപന സമ്മേളനം നിയമസഭാ സെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും.

date