Skip to main content

ബി.എസ്.സി. നഴ്‌സിംഗ് (ആയുർവേദം), ബി.ഫാം.(ആയുർവേദം) ഓൺലൈൻ രജിസ്‌ട്രേഷൻ

കണ്ണൂർ പറശ്ശിനിക്കടവ് എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജിൽ കേരള ആരോഗ്യ സർകലാശാല (കെ.യു.എച്ച്.എസ്അംഗീകരിച്ച 2022-23 വർഷത്തെ ബി.എസ്.സി നഴ്‌സിംഗ് (ആയുർവേദം)ബി.ഫാം (ആയുർവേദം) കോഴ്‌സുകളിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്കുള്ള അവസാനഘട്ട അലോട്ട്‌മെന്റ് നടത്തുന്നു. www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ മാർച്ച് 13, 14  തീയതികളിൽ ഓൺലൈനായി രജിസ്റ്റർ ചെയ്ത് പുതിയ കോഴ്‌സ് ഓപ്ഷനുകൾ സമർപ്പിക്കണം. ഓപ്ഷനുകൾ പരിഗണിച്ചുകൊണ്ടുള്ള അലോട്ട്‌മെന്റ് വെബ്സൈറ്റിൽ മാർച്ച് 15 ന് പ്രസിദ്ധീകരിക്കും. ഫോൺ: 04712560363, 364.

പി.എൻ.എക്സ്. 1169/2023

date