Skip to main content

യുവസംവാദ് ഇന്ത്യ@2047 : സംഘടനകൾക്ക് അപേക്ഷിക്കാം

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്ര യുവജന കാര്യകായിക മന്ത്രാലയവും നെഹ്റു യുവകേന്ദ്രയും ചേർന്ന് ഏപ്രിൽ ഒന്ന് മുതൽ മെയ് 31 വരെ ഇന്ത്യ@2047 എന്ന പേരിൽ ജില്ലകൾതോറും യുവസവാദ് സംഘടിപ്പിക്കുന്നു. യുവ സംവാദം സംഘടിപ്പിക്കുന്നതിന് സംഘടനകൾക്ക് അപേക്ഷിക്കാം. യൂത്ത് ക്ലബ്ബുകൾ അടക്കമുള്ള സാമൂഹ്യസംഘടനകൾക്ക് പരമാവധി 20000 രൂപ വരെ സാമ്പത്തിക സഹായം നൽകും.

സംവാദ പരിപാടി സംഘടിപ്പിക്കുന്നതിനായി ഓരോ ജില്ലയിലും മൂന്നു വീതം സംഘടനകളെ തിരഞ്ഞെടുക്കും. സാമൂഹിക സേവന പരിപാടികൾ സംഘടിപ്പിക്കുന്നതിൽ മുൻകാല പരിചയമുള്ളതും മികച്ച സംഘാടന ശേഷിയുള്ളതും ജാതിമതകക്ഷിരാഷ്ട്രീയത്തിന് അതീതമായ പ്രവർത്തന പശ്ചാത്തലമുള്ളതും നിയമാനുസൃതം രജിസ്റ്റർ ചെയ്തതുമായ യൂത്ത് ക്ലബ്ബുകൾ, സാമൂഹ്യ സന്നദ്ധ സംഘടനകൾ, സർക്കാരിതര സംഘടനകൾ, ചാരിറ്റബിൾ ട്രസ്റ്റുകൾ, സ്വയം സഹായ സംഘടനകൾ തുടങ്ങിയവയ്ക്ക് നിശ്ചിത ഫോറത്തിൽ അപേക്ഷിക്കാം. വിശദവിവരങ്ങൾക്കും അപേക്ഷാഫോറത്തിനും തൃശ്ശൂർ  ജില്ലാ നെഹ്റു യുവകേന്ദ്ര യൂത്ത് ഓഫീസുമായി ബന്ധപ്പെടാം. ഫോൺ : 6282296002

date