Skip to main content
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ജില്ലാ വനിത ശിശു വികസന വകുപ്പിന്റെ  അഭിമുഖ്യത്തിൽ ബോധവത്ക്കരണ സെമിനാർ "DigitALL : Innovation and Technology for Gender Equality" ജില്ലാ വികസന കമ്മീഷണർ ശിഖാ സുരേന്ദ്രൻ ഐ.എ.എസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

വനിതാദിന സെമിനാർ

ജില്ലാ വനിത-ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി 'സാങ്കേതികവിദ്യ നൂതനത്വത്തിലൂടെ ലിംഗസമത്വം' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ജില്ലാ ആസൂത്രണ ഭവനിൽ നടന്ന പരിപാടിയിൽ ജില്ലാ വികസന കമ്മിഷണർ ശിഖ സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. ഡിജിറ്റൽ വിപണനത്തിൽ സ്ത്രീകൾക്ക് നിർവധി അവസരങ്ങൾ തുറന്നു കിട്ടുന്നുണ്ടെന്നും അതിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തിയാൽ സ്ത്രീകൾക്ക് കൂടുതൽ സാമ്പത്തിക സുരക്ഷ കൈവരിക്കാൻ സാധിക്കുമെന്നും ശിഖ സുരേന്ദ്രൻ അഭിപ്രായപെട്ടു. 'സാങ്കേതിക വിദ്യ നൂതനത്വത്തിലൂടെ ലിംഗ സമത്വം' എന്ന വിഷയത്തിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകൻ എം വിനീത് സെമിനാർ അവതരിപ്പിച്ചു. ഓറഞ്ച് ദി വേൾഡ് ക്യാമ്പയിന്റെ ഭാഗമായി ജില്ലാ തലത്തിൽ നടത്തിയ ചിത്രരചനാമത്സര വിജയികൾക്കുള്ള സമ്മാനദാനം ശിഖ സുരേന്ദ്രൻ ചടങ്ങിൽ കൈമാറി. ജില്ലാ വനിത ശിശു വികസന ഓഫീസർ പി മീര, ജില്ല പ്ലാനിംഗ് ഓഫീസർ എൻ കെ ശ്രീലത, ശിശു സംരക്ഷണ ഓഫീസർ സി ജി ശരണ്യ, വനിത സംരക്ഷണ ഓഫീസർ എസ് ലേഖ എന്നിവർ പങ്കെടുത്തു.

date