Skip to main content

സിക്കിം ഉന്നതതല സംഘം മുള്ളൂർക്കര ഗ്രാമപഞ്ചായത്ത്‌ സന്ദർശിച്ചു

തൃശൂർ  കിലയിൽ നിന്ന് അധികാര  വികേന്ദ്രീകരണവും ഇ ഗവെർണൻസും പഠിക്കുന്നതിന് 20 അംഗ ഉന്നത ഉദ്യോഗസ്ഥ സംഘം മുള്ളൂർക്കര ഗ്രാമപഞ്ചായത്ത്‌ സന്ദർശിച്ചു. പ്രസിഡന്റ്‌ ഗിരിജ എം, വൈസ് പ്രസിഡന്റ്‌ ബി കെ തങ്കപ്പൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ, ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് സംഘത്തെ  സ്വീകരിച്ചു.

ഗ്രാമപഞ്ചായത്തിന്റ പൊതുപ്രവർത്തനങ്ങൾ സെക്രട്ടറി കെ എ അൻസാർ അഹമ്മദ് വിശദീകരിച്ചു.  ഇ ഗവേണൻസ്, പഞ്ചായത്ത്‌ അക്കൗണ്ടിങ് സിസ്റ്റം, പദ്ധതി  രൂപീകരണവും പ്രവർത്തനവും എന്നീ വിഷയങ്ങളെ അധീകരിച്ച് ഗ്രൂപ്പ്‌ തിരിഞ്ഞ് ചർച്ച നടത്തി. ചർച്ചകൾക്ക് ജി രാജേഷ്, ജയേഷ് കെ ടി, ജോയസൺ ജി മല്ലിയത്ത്, അമ്പിളി, കില ഫാക്കൽട്ടി രാജേശ്വരി എന്നിവർ നേതൃത്വം നൽകി. പഞ്ചായത്ത്‌ ഭരണ സംവിധാനത്തിലും  പ്രവർത്തനങ്ങളിലും  സംഘാഗങ്ങൾ പൂർണ  സംതൃപ്തി അറിയിച്ചു.

date