Skip to main content

ആയുഷ് മിഷൻ ആയുർവേദ മെഡിക്കൽ ഓഫീസർ ഒഴിവ്

ജില്ലയിലെ  നാഷണല്‍ ആയുഷ്മിഷന്‍ വഴി ഗവ. ആയുർവേദ  ആശുപത്രികളിലേയ്ക്കും ഒഴിവു വരാവുന്ന   മറ്റ് പദ്ധതികളിലേയ്ക്കുമായി നാഷണൽ ആയുഷ് മിഷൻ മെഡിക്കൽ ഓഫീസറുടെ (ആയുർവേദം) തസ്തികയില്‍ കരാർ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമനം നടത്തുന്നു. അഭിമുഖവും അസ്സൽ സർട്ടിഫിക്കറ്റുകളുടെ വെരിഫിക്കേഷനും 16ന് വ്യാഴാഴ്ച രാവിലെ 9ന് തൃശൂരിലെ കേരള സ്പോർട്സ് ആയുർവേദ ആശുപതിയിൽ നടക്കും. ബയോഡാറ്റയും സ്വയം സാക്ഷ്യപ്പടുത്തിയ  അസ്സൽ സർട്ടിഫിക്കറ്റുകളുടെ  കോപ്പികളും  സഹിതം അപേക്ഷിക്കണം. തൃശൂർ രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ ഓഫീസിൽ മാർച്ച് 14ന് ചൊവ്വ വൈകുന്നേരം 5 മണി വരെ അപേക്ഷ സ്വീകരിക്കും. യോഗ്യത: ബിഎഎംഎസ്  വിജയവും കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും. പ്രതിമാസ വേതനം 35700 രൂപ. ഉയർന്ന പ്രായപരിധി: 40 വയസ്സ്. ഫോൺ: 8113028721

date