Skip to main content

പൗൾട്രി ക്ലബ്‌ ജില്ലാതല ഉദ്‌ഘാടനം നാളെ (മാർച്ച്‌ 10ന്)

സ്കൂൾ കുട്ടികളിൽ മൃഗപരിപാലനത്തിനുള്ള താല്പര്യം വർധിപ്പിക്കുന്നത് ലക്ഷ്യമിട്ട് മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന സ്കൂൾ പൗൾട്രി ക്ലബ്‌ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മാർച്ച്‌ 10ന് വെള്ളിയാഴ്ച രാവിലെ 9ന് പാണഞ്ചേരി പഞ്ചായത്തിലെ പട്ടിക്കാട് ഗവ. എൽ പി സ്കൂളിൽ നടക്കും. റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ ഉദ്‌ഘാടനം ചെയ്യും. പാണഞ്ചേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി രവീന്ദ്രൻ  അധ്യക്ഷത വഹിക്കും.

date