Skip to main content

തീയതി നീട്ടി

ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖേന നൽകുന്ന സി.എച്ച്. മുഹമ്മദ് കോയ സ്‌കോളർഷിപ്പ് (Renewal), ഉറുദു ഒന്നാംഭാഷയായി പഠിച്ച് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് ഇബ്രാഹിം സുലൈമാൻ സേട്ട് ഉറുദു സ്‌കോളർഷിപ്പ്, പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ് അവാർഡ്, എ.പി.ജെ.അബ്ദുൽ കലാം സ്‌കോളർഷിപ്പ് എന്നിവയ്ക്ക്  ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 13 വരെ നീട്ടിയതായി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അറിയിച്ചു.

scholarship.minoritywelfare.kerala.gov.in/dmw_ma/dmw_ind.php എന്ന ലിങ്ക് മുഖേന നേരിട്ടോ അല്ലെങ്കിൽ www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിലെ സ്‌കോളർഷിപ്പ് മെന്യൂ ലിങ്ക് മുഖേനയോ ആണ് അപേക്ഷിക്കേണ്ടത്.

വിദ്യാർഥികൾ ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി. 13.03.2023, സ്ഥാപനമേധാവികൾ  അപേക്ഷകൾ സൂക്ഷ്മ പരിശോധന നടത്തി ഓൺലൈനായി അപ്രൂവൽ നല്‌കേണ്ട അവസാന തീയതി 15.03.2023, സ്ഥാപനമേധാവികൾ അപ്രൂവൽ നല്കിയ അപേക്ഷകൾ ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റിലേക്ക് എത്തിക്കേണ്ട അവസാന തീയതി. 16.03.2023.

പി.എൻ.എക്സ്. 1176/2023

date