Skip to main content

മലമ്പുഴ ബ്ലോക്ക് ബജറ്റ് പശ്ചാത്തല മേഖലയ്ക്ക് 202.84 ലക്ഷം

മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത്  2023 -24 വര്‍ഷത്തില്‍ 18.57 കോടിയുടെ വരവും 18.27 കോടിയുടെ ചെലവ്  പ്രതീക്ഷിക്കുന്ന ബജറ്റ് അവതരിപ്പിച്ചു. അടിസ്ഥാന വിഭാഗങ്ങള്‍ക്കുള്ള പാര്‍പ്പിട നിര്‍മ്മാണത്തിന് 181.69 ലക്ഷവും ഉത്പാദന മേഖല - കാര്‍ഷിക വികസനത്തിന് 112 ലക്ഷം, വനിതാ ശിശുക്ഷേമത്തിന് 40 ലക്ഷം, വൃദ്ധ -വികലാംഗ -അഗതി ക്ഷേമത്തിന് 29 ലക്ഷം രൂപ വീതമാണ് ബജറ്റില്‍ വകയിരുത്തിയത്.  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എല്‍ ഇന്ദിര  ബജറ്റ് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ബിജോയി അധ്യക്ഷനായി.

date