Skip to main content

ആസാദി കാ അമൃതോത്സവ്: ബോധവത്കരണം നടത്തി

സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികാഘോഷം ആസാദി കാ അമൃതോത്സവിന്റെ ഭാഗമായി സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ സംഘടിപ്പിച്ച മൂന്നു ദിവസത്തെ പ്രദർശന, ബോധവത്കരണ പരിപാടി സമാപിച്ചു. കൂത്തുപറമ്പ് ബ്ലോക്ക പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കൂത്തുപറമ്പ് , പാനൂർ ഐസിഡിഎസ് എന്നിവയുമായി സഹകരിച്ചായിരുന്നു പരിപാടി.
അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി നടത്തിയ സെമിനാറിൽ എഴുത്തുകാരി ജിസ ജോസ് വിഷയാവതരണം നടത്തി. പാട്യം ആയുഷ് പി എച്ച് സി മെഡിക്കൽ ഓഫീസർ ഡോ മുനീറ ടി കെ, ശുചിത്വമിഷൻ റിസോഴ്‌സ് പേഴ്‌സൻ വി സുരേഷ് കുമാർ എന്നിവർ ക്ലാസെടുത്തു. കണ്ണൂർ ഫീൽഡ് പബ്ലിസിറ്റി ഓഫീസർ ബിജു കെ മാത്യു ഉദ്ഘാടനം ചെയ്തു. ടെക്‌നിക്കൽ അസിസ്റ്റന്റ് കെ.എസ് ബാബു രാജൻ, ഐസിഡിഎസ് സൂപ്പർവൈസർ ഇ സൂര്യ പ്രസംഗിച്ചു.

date