Skip to main content

ക്വട്ടേഷൻ/ടെണ്ടർ

മട്ടന്നൂർ എൽ എ സ്പെഷ്യൽ തഹസിൽദാർ കിൻഫ്ര ഓഫീസിന്റെ ഉപയോഗത്തിലേക്കായി കുറഞ്ഞത് ഏഴ് പേർക്ക് യാത്ര ചെയ്യാൻ സൗകര്യമുള്ള വാഹനം ഡ്രൈവർ സഹിതം  വാടകക്ക് നൽകാൻ തയ്യാറുള്ള സ്വകാര്യ വാഹന ഉടമകളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു.  മാർച്ച് 24ന് ഉച്ചക്ക് 12 മണി വരെ ക്വട്ടേഷൻ സ്വീകരിക്കും.  
ഫിഷറീസ് വകുപ്പ് മുഖേന നടപ്പാക്കുന്ന ധർമ്മടം അഞ്ചരക്കണ്ടി പുഴയിൽ ജല ആവാസ വ്യവസ്ഥയിൽ സമഗ്ര സംരക്ഷണം 2022-25 പദ്ധതി നിർവ്വഹണത്തിന് ഫിഷ് പ്രൊട്ടക്ഷൻ ഏരിയ നിർമ്മിക്കുന്നതിനാവശ്യമായ സാധനസാമഗ്രികൾ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. മാർച്ച് 17ന് ഉച്ച രണ്ട് മണി വരെ ടെണ്ടർ സ്വീകരിക്കും. ഫോൺ: 0497 2731081.

 

date