Skip to main content

പി എം എഫ് എം ഇ: അപേക്ഷ ക്ഷണിച്ചു

പ്രധാനമന്ത്രിയുടെ ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങളുടെ രൂപവത്കരണ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഭക്ഷ്യസംസ്‌കരണ മേഖലയിലെ സംരംഭങ്ങൾക്ക് യോഗ്യമായ പ്രൊജക്ട് ചെലവിന്റെ 35 ശതമാനം, ഒരു യൂനിറ്റിന് പരമാവധി 10 ലക്ഷം രൂപ വരെ ക്രഡിറ്റ് ലിങ്ക്ഡ് മൂലധന സബ്സിഡി ലഭിക്കും. വ്യക്തിഗത സംരംഭങ്ങൾ, പങ്കാളിത്ത സ്ഥാപനങ്ങൾ, സ്വകാര്യ ലിമിറ്റഡ് കമ്പനികൾ, എഫ്പിഒകൾ, എൻജിഒകൾ, എസ്എച്ച്‌ജെകൾ, സഹകരണ സംഘങ്ങൾ എന്നിവർക്ക് അപേക്ഷിക്കാം.  ഫോൺ: കണ്ണൂർ താലൂക്ക് വ്യവസായ കേന്ദ്രം 9495119027, തളിപ്പറമ്പ 9446735135, തലശ്ശേരി 7560964259.

 

date