Skip to main content
അന്താരാഷ്ട്ര വനിതാ ദിനാചരണം നടത്തി

അന്താരാഷ്ട്ര വനിതാ ദിനാചരണം നടത്തി

ജില്ലാ വനിതാ ശിശുവികസന ഓഫീസ് സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാ ദിനാചരണം കലക്ടറേറ്റ് ആംഫി തിയറ്ററിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. 14ാം വയസ്സിൽ ബാധിച്ച മസ്‌കുലാർ ഡിസ്‌ട്രോഫിയെ അതിജീവിച്ച് കരകൗശല വസ്തുക്കളുടെ നിർമ്മാണം, മ്യൂറൽ പെയിൻറിംഗ്‌സ് രചന എന്നിവയിലൂടെ കഴിവ് തെളിയിച്ച സജിത മാണിയൂരിനെ പ്രസിഡൻറ് ആദരിച്ചു.
ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ലിറ്റി ജോസഫ് അധ്യക്ഷയായി. തില്ലങ്കേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി ശ്രീമതി, ജില്ലാ വനിതാ ശിശുവികസന ഓഫീസർ പി ഡീന ഭരതൻ, ഐസിഡിഎസ് സെൽ പ്രോഗ്രാം ഓഫീസർ സി എ ബിന്ദു എന്നിവർ സംസാരിച്ചു.
ഈ വർഷത്തെ അന്താരാഷ്ട്ര വനിതാ ദിനാചരണ സന്ദേശമായ'ലിംഗസമത്വത്തിനായുള്ള നവീകരണവും സാങ്കേതിക വിദ്യയും' എന്ന വിഷയത്തിൽ റിസോഴ്‌സ് പേഴ്‌സൻ ജിൻഷ ക്ലാസെടുത്തു. വനിതാ ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന 'ധീര' പദ്ധതിയിൽ ആയോധന കലാപരിശീലനം നേടിയ വിദ്യാർഥികളുടെ ആയോധന കലാവതരണം, കലാപരിപാടികൾ എന്നിവയും നടന്നു.

date