Skip to main content

സ്നേഹിത ഹെൽപ് ഡെസ്ക് ജില്ലാതല കോഓർഡിനേഷൻ കമ്മിറ്റി യോഗം

തൃശ്ശൂർ ജില്ലയിൽ കുടുംബശ്രീ മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്നേഹിത ജെന്റർ ഹെൽപ്പ് ഡെസ്ക് ജില്ലാതല കോഓർഡിനേഷൻ കമ്മിറ്റി യോഗം മാർച്ച് 14ന് ചൊവ്വാഴ്ച്ച രാവിലെ 11:30ന് കളക്ടറുടെ ചേമ്പറിൽ ചേരും. സ്നേഹിത കോ- ചെയർപേഴ്സണായ ജില്ലാ കളക്ടർ, ചെയർമാനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവർ യോഗത്തിൽ പങ്കെടുക്കും. തൃശ്ശൂർ ജില്ലയിൽ കുടുംബശ്രീ മിഷന്റെ കീഴിൽ സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്ക് 24 മണിക്കൂർ സേവനം ആരംഭിച്ചിട്ട് 5 വർഷം പിന്നിടുകയാണ്. ഇതിനോടകം സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 2304 കേസുകൾ രജിസ്റ്റർ ചെയ്യുന്നതിനും സ്ത്രീകൾക്കും കുട്ടികൾക്കുമായി 747 പേർക്ക് താത്കാലിക താമസസൗകര്യം നൽകുന്നതിനും കഴിഞ്ഞിട്ടുണ്ട്.

date