Skip to main content

സ്മൈൽ പ്ലീസ്'പദ്ധതിക്ക് ജില്ലയിൽ തുടക്കം

കോട്ടയം: ജില്ലയിലെ സർക്കാർ സ്‌കൂളുകളിലെ രണ്ട്, മൂന്ന്, ആറ്, ഏഴ് ക്ലാസുകളിലെ കുട്ടികളുടെ ദന്തസംരക്ഷണത്തിനായി ജില്ലാ പഞ്ചായത്തും ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകളും സംയുക്തമായി നടപ്പാക്കുന്ന 'സ്‌മൈൽ പ്ലീസ്' പദ്ധതിക്ക് തുടക്കം. ഏറ്റുമാനൂർ ഗവൺമെന്റ് ബോയ്‌സ് ഹൈസ്‌കൂളിൽ പ്രത്യേക മെഡിക്കൽ ക്യാമ്പ് നടത്തി.

എൽ.പി., യു.പി. വിഭാഗം കുട്ടികളിൽ ദന്തക്ഷയം വ്യാപകമായി കണ്ടുവരുന്ന സാഹചര്യത്തിലാണ് പ്ലാൻ ഫണ്ടിലെ കുട്ടികൾക്കുവേണ്ടിയുള്ള ഫണ്ടിൽനിന്ന് 20 ലക്ഷം രൂപ ചെലവഴിച്ച് പദ്ധതി നടപ്പാക്കുന്നത്. കോട്ടയം ഡെന്റൽ കോളജിലെ പബ്ലിക് ഹെൽത്ത് ഡെന്റിസ്ട്രി ആൻഡ് പെഡോഡോൺട്രിക്‌സ് വിഭാഗം ഡോക്ടർമാരാണ് പദ്ധതിയുടെ സാങ്കേതിക നിർവഹണം നടത്തുക. തിരുവല്ല പുഷ്പഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസസ് ആൻഡ് റിസർച്ചിലെ ഡോക്ടർമാരും പരിപാടിയുടെ ഭാഗമാകും. വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ വിദ്യാർഥികളെ കണ്ടെത്തി പിറ്റ് ആൻഡ് ഫിഷർ സീലന്റ് എന്ന ചികിത്സയിലൂടെയാണ് ദന്തക്ഷയം പ്രതിരോധിക്കുക. ജില്ലാ മെഡിക്കൽ ഓഫീസറാണ് പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്ഥ.

date