Skip to main content

ടിപ്പർ ലോറികൾക്ക് സമയനിയന്ത്രണത്തിൽ ഇളവ്

കോട്ടയം: കുമരകത്ത് നടക്കുന്ന ജി 20 അനുബന്ധ പരിപാടികളുടെ പശ്്ചാത്തലത്തിൽ റോഡ് അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കേണ്ട സാഹചര്യത്തിൽ 25 ടിപ്പർ ലോറികളെ സ്‌കൂൾ സമയനിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഉത്തരവായി. കൂത്താട്ടുകുളത്തിന് അടുത്തുള്ള ആറ്റൂരിലെ ഹോട്ട് മിക്സ് പ്ലാന്റിൽ നിന്ന് കല്ലറ മുതൽ വെച്ചൂർ വരെയുള്ള സൈറ്റുകളിലേക്കു മിക്സ് കൊണ്ടുവരുന്ന ടിപ്പർ ലോറികൾക്കാണ് ഇളവ് നൽകിയിട്ടുള്ളത്

date