Skip to main content

എം.എസ് ഓഫീസ് ഹ്രസ്വകാല പരിശീലനം

        സംസ്ഥാന വനിതാ വികസന കോർപ്പറേഷനു കീഴിലുള്ള റിസോഴ്സ് എൻഹാൻസ്മെന്റ് അക്കാദമി ഫോർ കരിയർ ഹൈറ്റ്സിൽ (റീച്ച്) എം.എസ് ഓഫീസ് കോഴ്സിന്റെ ഓൺലൈൻ പരിശീലനം ആരംഭിക്കുന്നു. 50 മണിക്കൂർ ദൈർഘ്യമുള്ള കോഴ്സിൽ എം.എസ് വേർഡ്, എക്സൽ, പവർപോയിന്റ് എന്നിവയിലുള്ള പരിശീലനം ഉൾപ്പെടുന്നു. യോഗ്യതപ്ലസ് ടു/ ഡിഗ്രി. വർക്കിങ് പ്രൊഫഷണൽസിനും അപേക്ഷിക്കാം. അവസാന തീയതി മാർച്ച് 4. വിശദവിവരങ്ങൾക്ക്: 0471 2365445, 9496015002, www.reach.org.in.

പി.എൻ.എക്സ്. 1180/2023

date