Skip to main content

കെൽപാം വിപണന കേന്ദ്രം തുറന്നു

        കെൽപാമിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് കന്റോൺമെന്റ് ഗേറ്റിനു സമീപം ആരംഭിച്ച പന നൊങ്ക് പാം പൈൻ സർബത്ത് വിപണന കേന്ദ്രം വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ എസ്. സുരേഷ്കുമാർ അധ്യക്ഷത വഹിച്ചു. കെൽപാം പന ഉത്പന്നങ്ങളുടെ വൈവിധ്യ വത്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ച പാംപൈൻ സർബത്തിന്റെ ആദ്യ വിപണന കേന്ദ്രമാണിത്. ഇതിന്റെ തുടർച്ചയായി തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ 9 വിപണന കേന്ദ്രങ്ങൾക്കൂടി കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷനുമായി ചേർന്ന് ഉടൻ ആരംഭിക്കുമെന്ന് ചെയർമാൻ എസ്. സുരേഷ്കുമാർ അറിയിച്ചു. കെൽപാമിന്റെ മറ്റ് ഉത്പന്നങ്ങളായ കെൽപാം കോള ഏഴ് വ്യത്യസ്ത രുചികളിൽ ഈ ബങ്കിലൂടെ വിപണനം നടത്തും. കെൽപാം ഉത്പന്നങ്ങളുടെ വൈവിധ്യവത്കരണത്തിന്റെ ഭാഗമായി കരുപ്പട്ടി, പനം നോങ്ക് സ്ക്വാഷ്, ജാമുകൾ എന്നിവയുടെ വ്യവസായിക ഉത്പാദനം ആരംഭിക്കുന്നതിനുള്ള നടപടികളും നടന്നുവരുന്നുണ്ട്.

പി.എൻ.എക്സ്. 1181/2023

date