Skip to main content

ടെൻഡർ ക്ഷണിച്ചു

2023-24 അധ്യയന വർഷത്തിൽ മൈലച്ചൽ ഗവ. എച്ച്.എസ്.എസിലെ ഒന്നു മുതൽ എട്ടുവരെ ക്ലാസിലെ കുട്ടികൾക്ക് യൂണിഫോം തുണി സപ്ലൈ ചെയ്യുന്നതിനായി മുദ്രവച്ച ടെൻഡറുകൾ ക്ഷണിച്ചു. സ്കൂൾ ഓഫീസിൽ നിന്നും ലഭിക്കുന്ന നിശ്ചിത ഫോമിലാണ് ടെൻഡറുകൾ സമർപ്പിക്കേണ്ടത്. അപേക്ഷാഫോമും വിശദവിവരങ്ങളും ഓഫീസിൽ നിന്നു നേരിട്ട് മാർച്ച് 10 മുതൽ 15ന് ഉച്ചയ്ക്ക് ഒരുമണിവരെ ലഭിക്കും. ടെൻഡറുകൾ മാർച്ച് 27നു വൈകിട്ട് നാലുവരെ സ്വീകരിക്കും. 28ന് രാവിലെ 10ന് ടെൻഡറുകൾ തുറക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2257800.

പി.എൻ.എക്സ്. 1184/2023

date