Skip to main content

കിറ്റ്‌സിൽ എം.ബി.എ (ട്രാവൽ ആൻഡ് ടൂറിസം) കോഴ്‌സ്

            സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ എം.ബി.എ (ട്രാവൽ ആൻഡ് ടൂറിസം) 2023-25 ബാച്ചിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. അംഗീകൃത സർവ്വകലാശാലയിൽ നിന്നും എതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടുകൂടിയ ഡിഗ്രിയും, KMAT/CMAT/CAT യോഗ്യതയും ഉള്ളവർക്കും അവസാന വർഷ ഡിഗ്രി വിദ്യാർഥികൾക്കും www.kittsedu.org വഴി അപേക്ഷിക്കാം.

            കേരള സർവ്വകലാശാലയുടെയുംഎ.ഐ.സി.റ്റി.ഇ യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്‌സിൽട്രാവൽ ടൂർ ഓപ്പറേഷൻഹോസ്പിറ്റാലിറ്റിഎയർപോർട്ട് മാനേജ്‌മെന്റ് എന്നീ വിഷയങ്ങളിൽ സ്‌പെഷ്യലൈസേഷനും ജർമൻഫ്രഞ്ച് ഭാഷകൾ പഠിക്കാനും അവസരമുണ്ട്. വിജയികളാകുന്ന വിദ്യാർഥികൾക്ക് 100 ശതമാനം പ്ലേസ്‌മെന്റ് അസിസ്റ്റന്റ് നൽകുന്നു. എസ്.സി/എസ്.ടി വിദ്യാർഥികൾക്ക് സർക്കാർ അനുവദിച്ചിട്ടുള്ള സംവരണവും ആനുകൂല്യങ്ങളും ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മാർച്ച് 20. കൂടുതൽ വിവരങ്ങൾക്ക് www.kittsedu.org. 9446529467, 9847273135, 0471-2327707.

പി.എൻ.എക്സ്. 1186/2023

date