Skip to main content

നടത്തറ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് കെട്ടിടം ഉദ്ഘാടനം മാർച്ച് 11ന്

തൃശൂർ ഈസ്റ്റ് ഇലക്ട്രിക്കൽ ഡിവിഷന് കീഴിലുള്ള പുതിയതായി നിർമ്മിച്ച് നടത്ത ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം മാർച്ച് 11ന്  കാലത്ത് 11.30 മണിക്ക് വൈദ്യുതി വകുപ്പ് മന്ത്രി കെ  കൃഷ്ണൻകുട്ടി നിർവ്വഹിക്കും. റവന്യു വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ  അദ്ധ്യക്ഷത വഹിക്കും. ടി എൻ പ്രതാപൻ എംപി,  മേയർ എം കെ വർഗ്ഗീസ് എന്നിവർ മുഖ്യാതിഥികളാകും.

നിലവിൽ താത്ക്കാലിക കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്ന നടത്തറ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസാണ് കൂടുതൽ സൗകര്യങ്ങളോടെ പുതിയതായി നിർമ്മിച്ച കെട്ടിടത്തിലേക്ക് മാറ്റുന്നത്. നടത്തറ-പുത്തൂർ പ്രദേശങ്ങളിലെ 20,000ൽ പരം ഉപഭോക്താക്കൾക്കും പൊതുജനങ്ങൾക്കും കൂടുതൽ മെച്ചപ്പെട്ട സേവനം ഇതുവഴി നൽകാനാകും.

കെ എസ് ഇ ബി ലിമിറ്റഡിന്റെ ഉടമസ്ഥതയിൽ ആർപിടിഐ തൃശ്ശൂരിനോട് ചേർന്നുനിൽക്കുന്ന ഭൂമിയിലെ താത്ക്കാലിക കെട്ടിടത്തിൽ പ്രവർത്തിച്ചു വന്ന സെക്ഷൻ ഓഫീസിനു വേണ്ടി ഈ സ്ഥലത്ത് പുതിയ സെക്ഷൻ ഓഫീസ് മന്ദിരം പണിയുന്നതിന് 85 ലക്ഷം രൂപയുടെ ഭരണാനുമതി നൽകി നിർമ്മാണ പ്രവർത്തനങ്ങളാരംഭിച്ചു. 217 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ രണ്ടു നിലകളിലായി ഓഫീസ് മന്ദിര നിർമ്മാണം എസ്റ്റിമേറ്റ് തുകയേക്കാൾ 14.36 ശതമാനം കുറഞ്ഞ തുകയിൽ സമയബന്ധിതമായി പൂർത്തീകരിച്ചു.

date