Skip to main content

ദർഘാസുകൾ ക്ഷണിച്ചു

വനിതശിശു വികസന വകുപ്പിന്റെ കീഴിൽ തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന ജില്ലാ വനിതാ ശിശു വികസന ഓഫീസിലെ ആവശ്യത്തിലേക്കായി ടാക്സി പെർമിറ്റും 7 വർഷത്തിൽ കുറവ് പഴക്കവും 1000 സി സി യിൽ കുറയാത്ത എഞ്ചിൻ കപ്പാസിറ്റിയുമുളള വാഹനം ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ലഭ്യമാക്കാൻ താൽപര്യമുളള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 2ന് ഉച്ചയ്ക്ക് രണ്ടുമണി. കൂടുതൽ വിവരങ്ങൾക്ക് തൃശൂർ അയ്യന്തോൾ സിവിൽ സ്റ്റേഷൻ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ വനിതാ ശിശുവികസന ഓഫീസുമായി ബന്ധപെടുക. ഫോൺ: 0487 2361500.

date