Skip to main content

സംസ്ഥാനത്തെ സർവകലാശാലകളുമായി ചേർന്ന് പ്രവർത്തിക്കാൻ ബാനർജിയെ ക്ഷണിച്ച് മുഖ്യമന്ത്രി

വൈജ്ഞാനിക സമ്പദ് വ്യവസ്ഥയാകാൻ ഒരുങ്ങുന്ന കേരളത്തിന്റെ സ്വപ്നങ്ങൾക്ക് തിളക്കമേകാൻ സംസ്ഥാനത്തെ സർവകലാശാലകളുമായി ചേർന്ന് പ്രവർത്തിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേൽ ജേതാവുമായ അഭിജിത് ബാനർജിയെ ക്ഷണിച്ചു.

'വൈജ്ഞാനിക സമ്പദ് വ്യവസ്ഥയിൽ ഊന്നിയാണ് നവകേരളം വിഭാവനം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗം ആധുനികവൽക്കരിക്കും. അടുത്ത 25 വർഷത്തിനുള്ളിൽ സംസ്ഥാനത്തെ ജനങ്ങളുടെ ജീവിത നിലവാരം വികസിത രാജ്യങ്ങളിലെ ജീവിത നിലവാരത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യം, ' അഭിജിത് ബാനർജി മുഖ്യപ്രഭാഷണം നിർവഹിച്ച 'എങ്ങിനെ ദാരിദ്ര്യം തുടച്ചുനീക്കാം: കേരളത്തിൽ നിന്നും ഇന്ത്യയിൽ നിന്നും ലോകത്ത് നിന്നുമുള്ള പാഠങ്ങൾഎന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ മുഖ്യമന്ത്രി വ്യക്തമാക്കി. നീതി ആയോഗിന്റെ കണക്കനുസരിച്ച് 0.7 ശതമാനം മാത്രമാണ് കേരളത്തിലെ ദാരിദ്യ നിരക്ക്. അതി ദരിദ്രരായ 64,000 കുടുംബങ്ങളെ സർക്കാർ കണ്ടെത്തിയിട്ടുണ്ട്. 2026 ഓടെ അതി ദാരിദ്ര്യം പൂർണമായി ഇല്ലായ്മ ചെയ്യുന്ന പ്രവർത്തന പദ്ധതിയിലാണ് സർക്കാർ, ' മുഖ്യമന്ത്രി പറഞ്ഞു.

ഭൂപരിഷ്‌ക്കരണ നിയമംസുശക്തമായ സഹകരണ സംഘങ്ങളുടെ ശ്യംഖലകെട്ടുറപ്പുള്ള പൊതുജന ആരോഗ്യ സമ്പ്രദായംപൊതുവിദ്യാഭ്യാസ രംഗംസപ്ലൈകോ റേഷൻ ഷോപ്പുകൾ എന്നിങ്ങനെ കേരളത്തെ വേറിട്ടു നിർത്തിയ ഘടകങ്ങൾ പരാമർശിച്ച മുഖ്യമന്ത്രി വികേന്ദ്രീകരണ ഭരണസമ്പ്രദായത്തിലൂടെ 26 ശതമാനം പ്ലാൻ ഫണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകിയ നേട്ടവും ഉയർത്തിക്കാട്ടി. 'എല്ലാ വിഭാഗങ്ങളേയും ഉൾക്കൊള്ളുന്ന പദ്ധതികൾ വിഭാവനം ചെയ്ത് നടപ്പാക്കിയതാണ് കേരള വികസന മാതൃകയുടെ പ്രത്യേകത. കുടുംബശ്രീ സംവിധാനംകോവിഡ് കാലത്തെ ജാഗ്രത്തായ പ്രവർത്തനം എന്നിവയെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്, ' മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തിന്റെ ഉപഹാരം അഭിജിത് ബാനർജിക്ക് മുഖ്യമന്ത്രി കൈമാറി.

പി.എൻ.എക്സ്. 1190/2023

date