Skip to main content

ജി.ഐ.എസ് സ്‌പെഷ്യലിസ്റ്റ് കരാർ നിയമനം

            റവന്യു വകുപ്പിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിലെ (ഐ.എൽ.ഡി.എം) റിവർ മാനേജ്‌മെന്റ് സെന്ററിൽ ജി.ഐ.എസ് സ്‌പെഷ്യലിസ്റ്റ് (ജ്യോഗ്രഫി)ജി.ഐ.എസ് സ്‌പെഷ്യലിസ്റ്റ് (ജിയോളജി) എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

            ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോട് കൂടി MA/ MSc, UGC/CSIR-NET എന്നിവയാണ് യോഗ്യത. ബന്ധപ്പെട്ട വിഷയങ്ങളിൽ പി.എച്ച്.ഡി ഉള്ളവർക്ക് ഒന്നരവർഷത്തെ പ്രവൃത്തി പരിചയം വെയിറ്റേജ് ആയി നൽകും. നദീ സംരക്ഷണ പ്രവർത്തനവുമായി ബന്ധപ്പെട്ട മേഖലയിൽ മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും ആവശ്യമാണ്. പ്രായപരിധി 40 വയസ്. എഴുത്തു പരീക്ഷയും (70 മാർക്ക്)ഇന്റർവ്യൂവും (20 മാർക്ക്) നടത്തിയശേഷം ഒരു വർഷക്കാലയളവിലേക്കാണ് നിയമനം. പ്രതിമാസം 44,100 രൂപയാണ് വേതനം. അപേക്ഷയും അനുബന്ധരേഖകളും ildm.revenue@gmail.com എന്ന മെയിൽ ഐ.ഡി-യിലോഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ്പി.റ്റി.പി നഗർതിരുവനന്തപുരം-38 എന്ന വിലാസത്തിലോ മാർച്ച് 15 വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി ലഭിക്കണം.

പി.എൻ.എക്സ്. 1200/2023

date