Skip to main content

ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആൻഡ് സ്‌പോർട്‌സ് യോഗ പ്രവേശനം

            പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്‌കോൾ-കേരളയിൽ നാഷണൽ ആയുഷ്മിഷന്റെയും സംസ്ഥാന ആയുഷ് വകുപ്പിന്റെയും അംഗീകാരത്തോടെ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആൻഡ് സ്‌പോർട്‌സ് യോഗ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

            ഹയർസെക്കൻഡറി/തത്തുല്യകോഴ്‌സിലെ വിജയമാണ് യോഗ്യത. പ്രായപരിധി 17 വയസ് മുതൽ 50 വരെ. ഹൈബ്രിഡ് രീതിയിലായിരിക്കും പഠനം. ഒരു വർഷമാണ് കോഴ്‌സ് കാലാവധി. കോഴ്‌സ് ഫീസ് ഉൾപ്പെടെ 12,500 രൂപയാണ് ഫീസ്. കോഴ്‌സ് ഫീസ് ഒറ്റത്തവണയായോ രണ്ട് തവണകളായോ ഒടുക്കാം. മാർച്ച് 10 മുതൽ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിക്കും. പിഴകൂടാതെ ഏപ്രിൽ 10 വരെയും, 100 രൂപ പിഴയോടെ ഏപ്രിൽ 20 വരെയും ഫീസ് അടച്ച് www.scolekerala.org എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഓൺലൈൻ രജിസ്‌ട്രേഷനു ശേഷം രണ്ടു ദിവസത്തിനകം നിർദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷ എക്‌സിക്യൂട്ടീവ് ഡയറക്ടർസ്‌കോൾ - കേരളവിദ്യാഭവൻപൂജപ്പുരതിരുവനന്തപുരം-12 എന്ന വിലാസത്തിലോ സ്‌കോൾ-കേരളയുടെ അതാത് ജില്ലാ കേന്ദ്രങ്ങളിലോ നേരിട്ട് എത്തിക്കേണ്ടതും അല്ലെങ്കിൽ സ്പീഡ്/ രജിസ്‌ട്രേഡ് തപാൽ മാർഗം അയക്കാവുന്നതുമാണ്. ജില്ലാ കേന്ദ്രങ്ങളിലെ മേൽ വിലാസവുംപഠനകേന്ദ്രങ്ങളുടെ വിശദാംശങ്ങളും സ്‌കോൾ-കേരള വെബ്‌സൈറ്റിൽ (www.scolekerala.orgലഭ്യമാണ്.

പി.എൻ.എക്സ്. 1201/2023

date