Post Category
മിച്ചഭൂമി പതിച്ച് നല്കല്: അപേക്ഷിക്കാം
കേരള ഭൂപരിഷ്കരണ നിയമപ്രകാരം പാലക്കാട് താലൂക്കിലെ പുതുശ്ശേരി വെസ്റ്റ് വില്ലേജിലെ ഗുരുസ്വാമിയില്‍ നിന്നും സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ള 0.3602 ഹെക്ടര്‍ നിലം പതിച്ച് നല്കാന് പുതുശ്ശേരി വെസ്റ്റ് വില്ലേജിലേയും സമീപ വില്ലേജുകളിലേയും ഭൂരഹിത കര്‍ഷക തൊഴിലാളികളില്‍ നിന്നും യാതൊരു ഭൂമിയും വീണ്ടെടുക്കാന്‍ അവകാശമില്ലാത്ത ചെറുകിട ഭൂവുടമകളില്‍ നിന്നും ചട്ടം 27 പ്രകാരം ജില്ലാ കലക്ടര്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ പാലക്കാട് ഭൂരേഖ തഹസില്‍ദാര്‍ക്ക് മാര്‍ച്ച് 25 ന് വൈകിട്ട് അഞ്ചിനകം നല്‍കണം. അപേക്ഷാ ഫോറത്തിന്റെ മാതൃക ബന്ധപ്പെട്ട താലൂക്ക്-വില്ലേജ് ഓഫീസുകളില്‍ ലഭിക്കും. ഫോണ്‍: 0491 2505309.
date
- Log in to post comments