Post Category
അയ്യങ്കാളി സ്കോളര്‍ഷിപ്പ്: എഴുത്ത് പരീക്ഷ 11 ന്
പട്ടികവര്‍ഗ്ഗ വികസന ഓഫീസ് പരിധിയിലെ (അട്ടപ്പാടി ബ്ലോക്ക് ഒഴികെ) 2023-24 അധ്യയന വര്‍ഷത്തെ അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് സ്കോളര്‍ഷിപ്പിനുള്ള പരീക്ഷ മലമ്പുഴ ആശ്രമം സ്കൂളില്‍ മാര്‍ച്ച് 11 ന് ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകിട്ട് നാല് വരെ നടക്കും. പരീക്ഷക്ക് അപേക്ഷിച്ച എല്ലാ വിദ്യാര്‍ത്ഥികളും ഹാള്‍ ടിക്കറ്റുമായി അരമണിക്കൂര്‍ മുന്‍പ് പരീക്ഷ കേന്ദ്രത്തില്‍ എത്തണമെന്ന് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ -0491-2505383, 04923-291155
date
- Log in to post comments