Skip to main content

എം.ആര്‍.എസ് പ്രവേശന പരീക്ഷ 11 ന്

ജില്ലയിലെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേക്ക് 2023-24 അധ്യയന വര്‍ഷത്തില്‍ അഞ്ച്,ആറ് ക്ലാസുകളിലേക്കുള്ള പ്രവേശന പരീക്ഷ മാര്‍ച്ച് 11 ന് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12 വരെ മലമ്പുഴ ആശ്രമം സ്‌കൂളില്‍ നടക്കുമെന്ന് പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ അറിയിച്ചു. അപേക്ഷ നല്‍കിയ എല്ലാ വിദ്യാര്‍ത്ഥികളും ഹാള്‍ ടിക്കറ്റുമായി  എത്തണം. പറമ്പിക്കുളം മേഖലയിലെ അപേക്ഷകര്‍ക്ക് തൂണക്കടവ് ജി.റ്റി.ഡബ്ല്യൂ.എല്‍.പി സ്‌കൂളില്‍ മാര്‍ച്ച് 11 രാവിലെ 9.30 മുതല്‍ പരീക്ഷ നടക്കും. ഫോണ്‍ -0491-2505383, 04923-291155

date