ഖാദി തുണിത്തരങ്ങള്‍ക്ക് സ്പെഷ്യല്‍ റിബേറ്റ്
ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന് കീഴിലെ വില്പന കേന്ദ്രങ്ങളില്‍ മാര്‍ച്ച് 13 മുതല്‍ മാര്‍ച്ച് 17 വരെ ഖാദി തുണിത്തരങ്ങള്‍ക്ക് 20 ശതമാനം മുതല്‍ 30 ശതമാനം വരെ ഗവ സ്പെഷ്യല്‍ റിബേറ്റ് നല്കുന്നു. ഖാദി ഗ്രാമസൗഭാഗ്യ, കോട്ടമൈതാനം, ടൗണ്‍ ബസ്സ്റ്റാന്റ് കോംപ്ലക്സ്, കോങ്ങാട് മുനിസിപ്പല്‍ കോംപ്ലക്സ്, തൃത്താല, കുമ്പിടി ഷോറൂമുകളിലും മണ്ണൂര്‍,ശ്രീകൃഷ്ണപുരം,പട്ടഞ്ചേരി,കളപ്പെട്ടി,വിളയോടി,എലപ്പുള്ളി കിഴക്കഞ്ചേരി,മലക്കുളം,ചിതലി ഗ്രാമ സൗഭാഗ്യകളിലും സ്പെഷ്യല്‍ മേളകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. മേളയുടെ ഭാഗമായി ഖാദി, കോട്ടണ്‍, സില്‍ക്ക്, മനില, ഷര്‍ട്ടിംഗ് തുണിത്തരങ്ങള്‍, തേന്‍ മറ്റ് ഗ്രാമ വ്യവസായ ഉത്പന്നങ്ങള്‍ എന്നിവ ലഭിക്കും. സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യം ലഭിക്കുമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ -0491-2534392
- Log in to post comments