Skip to main content

ലോക കേൾവി ദിനാചരണം: പരിപാടികൾ സംഘടിപ്പിച്ചു

ലോക കേൾവി ദിനത്തോടനുബന്ധിച്ച് ജില്ലാ ആശുപത്രി ദേശീയ ബധിരതാ നിയന്ത്രണ പരിപാടിയുടെ ആഭിമുഖ്യത്തിൽ ജില്ലാ ആശുപത്രിയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
ആരോഗ്യ പ്രവർത്തകർക്കായി സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസ്, വെർടിഗോ മാനേജ്മെന്റിനെക്കുറിച്ചുള്ള ലഘുലേഖ പ്രകാശനം എന്നിവ സൂപ്രണ്ട് ഡോ. എം പ്രീത ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. വി ലേഖ അധ്യക്ഷത വഹിച്ചു. ഇ എൻ ടി വിഭാഗം ഡോ. ദീപ ആർ നാഥ് ക്ലാസെടുത്തു.  ആർ എം ഒ ഡോ. ഇസ്മയിൽ, ഡോ. അനിൽകുമാർ, ഓഡിയോളജിസ്റ്റ് ലിൻസി മേരി വർഗീസ്, ലേ സെക്രട്ടറി ആന്റ് ട്രഷറർ എ പി സജീന്ദ്രൻ, നഴ്സിങ് സൂപ്രണ്ട് വി എം മോളി, ജൂനിയർ സൂണ്ട്ര് മനോജ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
ഗവ. നഴ്സിങ് വിദ്യാർഥികൾക്കായുള്ള ബോധവത്കരണ ക്ലാസ്, ഗവ. വനിതാ കോളേജിലും റെയിൽവെ സ്റ്റേഷനിലും ക്യാമ്പയിനിങ് എന്നിവയും നടത്തി. ഗവ. നഴ്സിങ് സ്‌കൂൾ വിദ്യാർഥികൾ ജില്ലാ ആശുപത്രി പരസരത്ത് ഫ്ളാഷ് മോബും നടത്തി.

date