Skip to main content

കൃത്രിമക്കാൽ, കാലിപ്പർ നിർമ്മാണ ക്യാമ്പ് ഉദ്ഘാടനം 10ന്

കണ്ണൂർ കൃഷ്ണമേനോൻ സ്മാരക ഗവ. വനിതാ കോളേജിന്റെയും എൻ എസ് എസ് യൂണിറ്റുകളുടെയും ആഭിമുഖ്യത്തിൽ കൃത്രിമക്കാൽ, കാലിപ്പർ നിർമ്മാണ ക്യാമ്പ് ഉദ്ഘാടനം മാർച്ച് 10ന് നടക്കും. രാവിലെ 10 മണിക്ക് വനിതാ കോളേജ് സെമിനാർ ഹാളിൽ നടക്കുന്ന ചടങ്ങ്  ഡോ. വി ശിവദാസൻ എം പി ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ ഡോ. സി പി സന്തോഷ് അധ്യക്ഷത വഹിക്കും. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ ടീച്ചർ മുഖ്യാതിഥിയാകും.

date