Skip to main content

അസംഘടിത മേഖലയിലെ വനിതകൾക്ക് ബോധവത്കരണ ക്ലാസ് നടത്തി

വനിതാ ദിനത്തോടനുബന്ധിച്ച് കണ്ണൂർ താലൂക്ക് ലീഗൽ സർവീസ് അതോറിറ്റിയും ദേശീയ വനിതാ കമ്മീഷനും ചേർന്ന് അസംഘടിത മേഖലയിലെ വനിതകൾക്കായി ബോധവത്കരണ ക്ലാസ് നടത്തി. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ മുഖ്യാതിഥിയായി. ജില്ലാ ജഡ്ജും കണ്ണൂർ താലൂക്ക് ലീഗൽ സർവീസസ് അതോറിറ്റി ചെയർമാനുമായ ആർഎൽ ബൈജു അധ്യക്ഷനായി. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി വിൻസി ആൻ പീറ്റർ ജോസഫ്, താലൂക്ക് ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി ലാസി കെ പയസ് എന്നിവർ സംസാരിച്ചു. ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസർ പി സുലജ, അഡ്വ. ജിജോ മാത്യു, അഡ്വ. ആർഎസ് സുജിത എന്നിവർ ക്ലാസെടുത്തു.

date