Skip to main content

ശരണ്യ പദ്ധതി: ജില്ലാ സമിതിയിൽ 67 സംരംഭങ്ങൾക്ക് അനുമതിശരണ്യ പദ്ധതി: ജില്ലാ സമിതിയിൽ 67 സംരംഭങ്ങൾക്ക് അനുമതി

ശരണ്യ സ്വയം തൊഴിൽ പദ്ധതികളുടെ ജില്ലാ സമിതി  യോഗം അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് മുരളിയുടെ അധ്യക്ഷതയിൽ കലക്ട്റേറ്റ്  കോൺഫറൻസ് ഹാളിൽ നടന്നു. പുതിയ ശരണ്യ അപേക്ഷകരുടെ അഭിമുഖം നടന്നു. അപേക്ഷകരുടെ പ്രോജക്റ്റുകളെ  സംബന്ധിച്ച് ചർച്ച നടത്തിയതിൻ്റെ അടിസ്ഥാനത്തിൽ  അർഹമായ  തുക അനുവദിച്ചു. 69 അപേക്ഷകളിൽ യോഗത്തിൽ ഹാജരായ 67 അപേക്ഷകൾ പാസാക്കി.

യോഗത്തിൽ ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ എം ശിവദാസൻ സ്വാഗതവും സെൽഫ് എംപ്ലോയ്‌മെന്റ് ഓഫീസർ എൻ ബി ശശികുമാർ നന്ദിയും പറഞ്ഞു.

എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര്  രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിൽരഹിതരായ  വിധവകൾ, വിവാഹമോചനം നേടിയ സ്ത്രീകൾ, ഭർത്താവ് ഉപേക്ഷിക്കുകയോ ഭർത്താവിനെ കാണാതാവുകയോ  ചെയ്തവർ, 30 വയസ് കഴിഞ്ഞ അവിവാഹിതർ, പട്ടികവർഗത്തിലെ  അവിവാഹിതരായ അമ്മമാർ, ഭിന്നശേഷിക്കാരായ വനിതകൾ, ശയ്യാവലംബരും നിത്യരോഗികളുമായ   ഭർത്താക്കന്മാരുള്ള വനിതകൾ എന്നീ അശരണ വനിതകൾക്ക് മാത്രമായി  എംപ്ലോയ്‌മെന്റ് വകുപ്പ് നേരിട്ട് നടത്തുന്ന  സ്വയം തൊഴിൽ പദ്ധതിയാണ് ശരണ്യ.

date