Skip to main content

ഒപ്പം പദ്ധതിയുടെ ചേലക്കര നിയോജക മണ്ഡലതല ഉദ്ഘാടനം മാർച്ച് 11 ശനിയാഴ്ച 9.30 AM ന് മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിക്കും

അതിദാരിദ്ര നിർമ്മാർജ്ജനം എന്ന സംസ്ഥാന സർക്കാരിൻ്റെ കാഴ്ച്ചപ്പാട് ഉൾക്കൊണ്ട്  പൊതുവിതരണ ഉപഭോക്തൃ കാര്യ വകുപ്പ് റേഷൻ കടയിൽ എത്തി റേഷൻ കൈപ്പറ്റാൻ സാധിക്കാത്ത അതിദാരിദ്രരായ കാർഡുടമകൾക്ക് അവരുടെ വീട്ടിലേക്ക്  നാട്ടിലെ ഓട്ടോ തൊഴിലാളികളുടെ സഹകരണത്തോടെ നേരിട്ട് റേഷൻ   എത്തിക്കുന്ന ഒപ്പം പദ്ധതിയുടെ ചേലക്കര നിയോജക മണ്ഡലതല ഉദ്ഘാടനം 2023 ശനിയാഴ്‌ച കാലത്ത് 9.30 ന് തോന്നൂർക്കര ARD - 190 നമ്പർ പൊതു വിതരണ കേന്ദ്രത്തിൽ വച്ച് മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിക്കും. ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം കെ പത്മജ അദ്ധ്യക്ഷയായിരിക്കും. ത്രിതല പഞ്ചായത്ത് പ്രതിനിധികൾ പങ്കെടുക്കും.

date