Skip to main content

ഹയർ സെക്കണ്ടറി പരീക്ഷ ജില്ല തയ്യാർ

ഹയർ സെക്കണ്ടറി പരീക്ഷകൾ വെള്ളി (10 - 3 -23) ആരംഭിക്കും
ജില്ലയിൽ 199 സെൻ്ററുകളിലായി 72862 കുട്ടികൾ പരീക്ഷ എഴുതുന്നു. ആകെയുള്ള 203 സ്കൂളുകളിൽ 4 എണ്ണം ക്ലബ്ഡ് സ്കൂളുകളാ ണ്. റഗുലർ വിഭാഗത്തിൽ പ്ലസ് വൺ 16758 പെൺകുട്ടികളും 16951 ആൺകുട്ടികളും പരീക്ഷ എഴുതുന്നു. റഗുലർ രണ്ടാം വർഷത്തിൽ 17156 പെൺകുട്ടികളും 17184 ആൺകുട്ടികളും പരീക്ഷ എഴുതുന്നുണ്ട്
ഓപ്പൺ വിഭാഗത്തിൽ ഒന്നാം വർഷം 2094 വിദ്യാർത്ഥികളും രണ്ടാം വർഷം 2636 കുട്ടികളും പരീക്ൾ എഴുതുന്നു.ടെക്ക നിക്കൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഒന്നാം വർഷം 32 പേരും രണ്ടാം വർഷം 51 പേരും പരീക്ഷ എഴുതുണ്ട്.
ഏറ്റവും കൂടുതൽ പരീക്ഷ എഴുതുന്നത് പുതുക്കാട് സെൻ്റാൻ്റണീസ് ഹയർ സെക്കണ്ടറി സ്കൂളിലാണ് 1115 പേർ രണ്ടും മൂന്നും സ്ഥാനങ്ങളിൽ വിവേകോദയം ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളും 1112 എം എ എസ് എം വെൻമേനാട് ഹയർ സെക്കണ്ടറി 1008 ഉം ആണ്.
പരീക്ഷാ നടത്തിപ്പിനായി 199ചീഫ് മാർ 473 ഡെപ്യൂട്ടി ചീഫ് മാർ 3251 ഇൻവിജിലേർമാർ എന്നിവരെ നിയമിച്ചിട്ടുണ്ട്. പരീക്ഷ ചോദ്യപേപ്പർ സൂക്ഷിച്ചക്കാരായി രാത്രി കാവൽക്കാനെ ചുമതലപ്പെടുത്തീട്ടുമുണ്ട്.
എല്ലാ പരീക്ഷ സെൻ്ററുകളിലും പരീക്ഷക്ക് വേണ്ട എല്ലാ തയ്യാറെടുപ്പുകളും ക്രമീകരണങ്ങളും നടത്തിയതായി ജില്ലാ കോർഡിനേറ്റർ വി.എം കരിം വിലയിരുത്തി.
ആദ്യ പരീക്ഷ ഒന്നാം വർഷം രണ്ടാം ഭാഷ, കമ്പ്യൂട്ടർ സയൻസ് എൻ്റ് ഇൻഫർമേഷൻ ടെക്കനോളജി, ര
രണ്ടാം വർഷം സോഷ്യോളജി ആന്ത്രപ്പോളജി, ഇലക്ട്രോണിക്സ് എന്നിവയാണ്.

date