Skip to main content

ബോധവൽക്കരണ സെമിനാർ

കോട്ടയം: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ  മാർച്ച് 13ന് കളക്ടേറേറ്റ് കോൺഫറൻസ് ഹാളിൽ അനിമൽ ബർത്ത് കൺട്രോൾ(എ.ബി.സി.) ബോധവൽക്കരണ സെമിനാർ സംഘടിപ്പിക്കും. സെമിനാർ ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു  അധ്യക്ഷത വഹിക്കും. കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ വിശിഷ്ടാതിഥിയായിരിക്കും. പൂക്കോട് വെറ്ററിനറി കോളജ് ഡീൻ ഡോ.എം. കെ നാരായണൻ ക്ലാസ് നയിക്കും. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഷാജി പണിക്കശ്ശേരി മോഡറേറ്ററായിരിക്കും.

date