Skip to main content

പരിശീലന ധനസഹായം: കരട് മുൻഗണനാ പട്ടിക പ്രസിദ്ധീകരിച്ചു  

കോട്ടയം: പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പാക്കി വരുന്ന''എംപ്ലോയബിലിറ്റി എൻഹാൻസ്‌മെന്റ്  പ്രോഗ്രാം'' 2022-23 - മത്സര പരീക്ഷാ പരിശീലന ധനസഹായ  പദ്ധതിയുടെ ഭാഗമായുള്ള ബാങ്കിംഗ് സർവീസ്, സിവിൽ സർവീസ്, ഗേറ്റ്/മാറ്റ്, യൂ.ജി.സി./നെറ്റ്/ജെ.ആർ.എഫ് വിഭാഗത്തിന്റെ 2022-23 വർഷത്തെ കരട് മുൻഗണനാ പട്ടിക www.bcdd.kerala.gov.inwww.egrantz.kerala.gov.inഎന്നീ  വെബ് സൈറ്റുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസ്തുത കരട് പട്ടിക സംബന്ധിച്ച് ആക്ഷേപമുള്ളവർ രേഖകൾ ഇ-മെയിൽ വഴി മാർച്ച് പതിനാറിനകം എറണാകുളം മേഖലാ ഓഫീസിൽ സമർപ്പിക്കണം. കരട് പട്ടികയിൽ റിവേർട്ട് ചെയ്യപ്പെട്ടിട്ടുള്ള അപേക്ഷകൾ ഇ-ഗ്രാന്റ്‌സ് പ്രൊഫൈലിൽ റിമാർക്സ് കോളം പരിശോധിച്ച് ന്യൂനതകൾ പരിഹരിച്ച് മാർച്ച് പതിമൂന്നിനകം ഇ-ഗ്രാന്റ്‌സ് മുഖേന തന്നെ തിരികെ സമർപ്പിക്കണം. നിശ്ചിത സമയപരിധിക്കുള്ളിൽ ന്യൂനതകൾ പരിഹരിച്ച് സമർപ്പിക്കാത്ത അപേക്ഷകൾ മുന്നറിയിപ്പില്ലാതെ നിരസിക്കും. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുമായി ബന്ധപ്പെടാം. ഫോൺ -  0484 - 2983130, ഇ-മെയിൽ:ekm...@gmail.com

date