Skip to main content

ഐ.എച്ച്.ആർ.ഡി ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂൾ എട്ടാം ക്ലാസ് പ്രവേശനം

കോട്ടയം: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡവലപ്‌മെന്റിന്റെ(ഐ.എച്ച്.ആർ.ഡി.) കീഴിൽ കോട്ടയം പുതുപ്പള്ളിയിൽ പ്രവർത്തിക്കുന്ന ഹയർ സെക്കൻഡറി സ്‌കൂളിൽ 2023-24 അധ്യയനവർഷത്തിൽ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷകർ 01.06.2023നു 16 വയസ്സ് തികയാത്തവരായിരിക്കണം. ഏഴാം ക്ലാസോ തത്തുല്യ പരീക്ഷയോ പാസ്സായവർക്കും പരീക്ഷാ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷകൾ നേരിട്ടും, ihrd.kerala.gov.in/ths എന്ന വെബ് സൈറ്റ് മുഖേന ഓൺലൈനായും സമർപ്പിക്കാവുന്നതാണ്. രജിസ്‌ട്രേഷൻ ഫീസായി 110 രൂപ   (എസ്.സി/എസ്.റ്റി വിദ്യാർത്ഥികൾക്ക് 55 രൂപ) സ്‌കൂളിന്റെ ബാങ്ക് അക്കൗണ്ടിൽ അടച്ച്, പണമടച്ചതിന്റെ വിശദാംശങ്ങൾ ഓൺലൈൻ പോർട്ടലിൽ രേഖപ്പെടുത്തണം. അപേക്ഷാ ഫീസ് ബന്ധപ്പെട്ട സ്‌കൂൾ ഓഫീസിൽ പണമായോ, പ്രിൻസിപ്പലിന്റെ പേരിൽ മാറാവുന്ന ഡി.ഡി ആയോ നൽകാം. അപേക്ഷകൾ  ഓൺലൈനായി മാർച്ച് 10 മുതൽ 21 വരെയും നേരിട്ട് മാർച്ച്  25 നാലുമണിവരെയും സമർപ്പിക്കാം. ഫോൺ: 04812351485/8547005013

date