Post Category
ഓൺലൈൻ രജിസ്ട്രേഷനും സ്പെഷ്യൽ അലോട്ട്മെന്റും
പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്സുകൾക്ക് 2022-23 വർഷത്തെ സർക്കാർ കോളജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും പുതുതായി അംഗീകാരം ലഭിച്ച കോളജുകളിലേക്കും പ്രവേശനത്തിന് ഓൺലൈൻ രജിസ്ട്രേഷനും അലോട്ട്മെന്റും നടത്തും. പങ്കെടുക്കാൻ താത്പര്യമുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകർ ഓൺലൈനായി രജിസ്റ്റർ ചെയ്ത് പുതിയതായി കോളജ്/കോഴ്സ് ഓപ്ഷനുകൾ www.lbscentre.kerala.gov.in ലൂടെ മാർച്ച് 11 മുതൽ 13നു രാവിലെ 11 വരെ സമർപ്പിക്കണം. മുൻ അലോട്ട്മെന്റുകൾ വഴി സ്വാശ്രയ കോളേജുകളിൽ പ്രവേശനം ലഭിച്ചവർ നിർബന്ധമായും പുതിയ എൻ.ഒ.സി ഓൺലൈൻ രജിസ്ട്രേഷൻ സമയത്ത് അപ്ലോഡ് ചെയ്യണം. ഓപ്ഷനുകൾ പരിഗണിച്ചുകൊണ്ടുള്ള അലോട്ട്മെന്റ് വെബ്സൈറ്റിൽ മാർച്ച് 13 ന് പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.
പി.എൻ.എക്സ്. 1206/2023
date
- Log in to post comments