Post Category
സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ സിറ്റിങ്
സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിലെ കമ്മീഷന്റെ കോർട്ട് ഹാളിൽ മാർച്ച് 14നു രാവിലെ 11ന് സിറ്റിങ് നടത്തും. ഭരതർ ക്രിസ്ത്യൻ വിഭാഗത്തെ ഏതു ജാതിയിൽ ഉൾപ്പെടുത്തണമെന്ന വിഷയം, വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നാഷണൽ വിശ്വകർമ്മ ഫെഡറേഷൻ കാസർഗോഡ് ജില്ലാ സെക്രട്ടറി സമർപ്പിച്ച ഹർജി, ചവളക്കാരൻ സമുദായത്തിന്റെ വിവിധ ആവശ്യങ്ങൾ എന്നിവ പരിഗണിക്കും. കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ജി. ശശിധരൻ, മെമ്പർമാരായ ഡോ. എ.വി. ജോർജ്, സുബൈദാ ഇസ്ഹാക്ക്, കമ്മീഷൻ മെമ്പർസെക്രട്ടറി എന്നിവർ സിറ്റിങ്ങിൽ പങ്കെടുക്കും.
പി.എൻ.എക്സ്. 1207/2023
date
- Log in to post comments