Skip to main content

ലോക ഗ്ലോക്കോമ വാരാചരണം: നേത്ര പരിശോധനാ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിക്കും

ആരോഗ്യവകുപ്പ്, ആരോഗ്യ കേരളം പത്തനംതിട്ട, ജില്ലാ അന്ധതാ-കാഴ്ച വൈകല്യ നിയന്ത്രണ സൊസൈറ്റി എന്നിവരുടെ ആഭിമുഖ്യത്തില്‍ സൗജന്യ നേത്ര പരിശോധനാ ക്യാമ്പും ബോധവത്ക്കരണ ക്ലാസും സംഘടിപ്പിക്കും.  പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ സഞ്ചരിക്കുന്ന നേത്ര ചികിത്സാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി കോംപ്ലക്സില്‍ മാര്‍ച്ച് 11 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയാണ് ക്യാമ്പ് നടത്തുന്നത്. പ്രകാശപൂരിതമായ ലോകത്ത് നിങ്ങളുടെ കാഴ്ചയെ സംരക്ഷിക്കൂ എന്ന സന്ദേശത്തോടെ മാര്‍ച്ച് അഞ്ചു മുതല്‍ മാര്‍ച്ച് 11 വരെയാണ് ഈ വര്‍ഷത്തെ ഗ്ലോക്കോമ വാരാചരണം നടത്തുന്നത്.  ഗ്ലോക്കോമയെക്കുറിച്ച് പൊതുജനങ്ങളുടെ അജ്ഞത നീക്കുകയും, ഗ്ലോക്കോമ മുന്‍കൂട്ടി കണ്ടെത്തി ചികിത്സ ലഭ്യമാക്കലുമാണ് വാരാചരണത്തിലൂടെ ലക്ഷ്യമിടുന്നത്.  വാരാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ വിവിധ ബോധവത്ക്കരണ പരിപാടികള്‍, സ്‌ക്രീനിംഗ് ക്യാമ്പുകള്‍ തുടങ്ങിയവയും സംഘടിപ്പിക്കുമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം)ഡോ.എല്‍.അനിതാകുമാരി അറിയിച്ചു

date