Skip to main content

ഫുഡ് സേഫ്റ്റി ട്രെയിനിംഗ് ആന്റ് സര്‍ട്ടിഫിക്കേഷന്‍ പരിശീലനം

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ  നേതൃത്വത്തില്‍ ആറന്മുള നിയോജക മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍, ബേക്കറികള്‍, ഹോട്ടല്‍, കാറ്ററിംഗ്, ബോര്‍മ, കുടുംബശ്രീ സംരംഭകര്‍, റേഷന്‍കടകള്‍, മറ്റ് ഭക്ഷ്യ സംരംഭകര്‍ തുടങ്ങിയ എല്ലാ വിധ ഭക്ഷ്യോത്പന്ന നിര്‍മാണ,വിതരണ,സംഭരണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി  ഫോസ്റ്റാക് (ഫുഡ് സേഫ്റ്റി ട്രെയിനിംഗ് ആന്റ് സര്‍ട്ടിഫിക്കേഷന്‍) പരിശീലനം നടത്തും. നിലവില്‍ ഫോസ്റ്റാക് പരിശീലനം നേടിയിട്ടില്ലാത്തവര്‍ വെളളകടലാസില്‍ അപേക്ഷകന്റെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തി എഫ്എസ്എസ്എഐ ലൈസന്‍സ്/രജിസ്ട്രേഷന്റെ പകര്‍പ്പും ഉളളടക്കം ചെയ്ത് ഈ മാസം 13 ന് മുമ്പായി ആറന്മുള ഭക്ഷ്യസുരക്ഷാ സര്‍ക്കിള്‍ ഓഫീസില്‍ നേരിട്ടോ ഇ-മെയില്‍ മുഖേനയോ (foodsafetyptacircle@gmail.com) അപേക്ഷ നല്‍കണം. ആദ്യം ലഭിക്കുന്ന 200 അപേക്ഷകര്‍ക്ക് ഫോസ്റ്റാക് പരിശീലനത്തിനുളള പ്രഥമ ബാച്ചില്‍ അവസരം നല്‍കും. നിലവില്‍ ഫോസ്റ്റാക് പരിശീലനം നേടിയിട്ടില്ലാത്തവര്‍ നിര്‍ബന്ധമായും ട്രെയിനിംഗിനായി അപേക്ഷ നല്‍കണം

date