Skip to main content

സംരംഭകത്വ വികസന പരിശീലനം

പത്തനംതിട്ട ജില്ലയില്‍ വ്യവസായ വാണിജ്യ ഡയറക്ടറേറ്റും അസാപ് കേരളയും സംയുക്തമായി  സംരംഭകത്വ വികസനത്തിനുള്ള കോഴ്സുകള്‍ നടത്തുന്നു
സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഇന്റീരിയര്‍ ഡിസൈന്‍.
അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് കുന്നംതാനവും കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനും ചേര്‍ന്ന് സൗജന്യമായി നടത്തുന്ന കോഴ്‌സാണ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഇന്റീരിയര്‍ ഡിസൈന്‍. പരിശീലന സമയത്ത് കളര്‍തിയറി, ലൈറ്റിംഗ്, ആര്‍ക്കിട്ടെക്ചര്‍ സോഫ്റ്റ്‌വെയര്‍ എന്നിവയില്‍ പരിശീലനം നല്‍കുന്നു. ദൈര്‍ഘ്യം-300 മണിക്കൂര്‍, കോഴ്സിന്റെ ഫീസ്: 32922 രൂപ, ഇന്‍ഡസ്ട്രീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ സ്പോണ്‍സര്‍ഷിപ്പോര്‍ഡ് കൂടി നടത്തുന്നതുകൊണ്ട് 30 പേരുടെ ആദ്യ ബാച്ചിന് സൗജന്യമായി ഈ കോഴ്സ് പഠിക്കുവാന്‍ അവസരം.  കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇന്‍ഡസ്ട്രീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ സഹായത്തോടുകൂടി സ്വയം സംരംഭം തുടങ്ങാനുള്ള അവസരം.
കോഴ്സിന്റെ പ്രത്യേകതകള്‍
സര്‍ട്ടിഫിക്കേഷന്‍: ജോയിന്റ് സര്‍ട്ടിഫിക്കേഷന്‍ ഓഫ് ഐഐഎ ആന്റ് അസാപ് കേരള.
യോഗ്യത: ബി ടെക്ക്/ ഡിപ്ലോമ/ ഐടിഐ സിവില്‍ എഞ്ചിനിയറിംഗ് അല്ലെങ്കില്‍ ആര്‍ക്കിടെക്ചര്‍ പഠിച്ചു പാസായവര്‍, ഫൈന്‍ ആര്‍ട്‌സ് ബിരുദം. സ്ഥലം - ഗവ: പോളിടെക്‌നിക് അടൂര്‍. പ്രായപരിധി: ഇല്ല. അവസാന തീയതി മാര്‍ച്ച് 15.
ഫോണ്‍ : 9656043142, 8592086090, 9495999668.    

date