Skip to main content

വനിതാദിന വാരാഘോഷം ഡിജിവോക്ക് 2കെ23

സ്ത്രീകളുടെ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയനേട്ടങ്ങള്‍ തിരിച്ചറിയുക എന്ന ലക്ഷ്യത്തിലാണ് മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാദിനമായി ആചരിക്കുന്നത്.  സ്ത്രീകളുടെ നേട്ടങ്ങള്‍ തിരിച്ചറിയുന്നതിനും സ്ത്രീസമത്വത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും തുല്യതയ്ക്കുള്ള പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജം പകരാനും പത്തനംതിട്ട കുടുംബശ്രീ ജില്ലാമിഷന്‍ മാര്‍ച്ച് എട്ട് മുതല്‍ 16 വരെ വനിതാദിനവാരാഘോഷം ഡിജിവോക്ക് 2കെ23 സംഘടിപ്പിക്കുന്നു. വാരാഘോഷ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മാര്‍ച്ച് 10 ന് രാവിലെ 11ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാതോമസിന്റെ അധ്യക്ഷതയില്‍ ജില്ലാകളക്ടര്‍ ഡോ.ദിവ്യഎസ് അയ്യര്‍  നിര്‍വഹിക്കും. സംസ്ഥാന വനിതാകമ്മീഷന്‍ മുന്‍ അംഗം ഡോ.പ്രമീളദേവിയുടെ മുഖ്യപ്രഭാഷണവും സംസ്ഥാന ജെന്‍ഡര്‍  ജസ്റ്റിസ് ബോര്‍ഡ് അംഗം നക്ഷത്ര.വി.കുറുപ്പ് അനുഭവങ്ങളും പങ്കുവയ്ക്കുന്ന പരിപാടിയില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍  അഞ്ചു നായര്‍ മുഖ്യാതിഥിയാവും.  വിമുക്തി മിഷന്‍ ജില്ലാകോഡിനേറ്റര്‍ അഡ്വ.ജോസ് കളീയ്ക്കല്‍, സ്വാന്തനം സുരക്ഷാ പ്രോജക്ട് മാനേജര്‍ വിജയനായര്‍, പത്തനംതിട്ട കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ പൊന്നമ്മ ശശി, സ്നേഹിത കൗണ്‍സിലര്‍ ട്രീസ എസ് ജെയിംസ്, കുടുംബശ്രീ ജില്ലാമിഷന്‍ കോഡിനേറ്റര്‍  ജെ പ്രശാന്ത് ബാബു, ജില്ലാ ജെന്‍ഡര്‍  പ്രോഗ്രാം മാനേജര്‍  പി ആര്‍ അനുപ തുടങ്ങിയവര്‍ പങ്കെടുക്കും. കൂടുതല്‍ കാലയളവ് കുടുംബശ്രീ സി.ഡി.എസ്ചെയര്‍പേഴ്സണ്‍ പദവി അലങ്കരിച്ചവര്‍, മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച സി.ഡി.എസുകള്‍, റിസോഴ്സ് പേഴ്സണ്‍മാര്‍, കുടുംബശ്രീ മിഷന്‍ നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ എന്നിവര്‍ക്ക് ഉപഹാര സമര്‍പ്പണം, കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍, ട്രാന്‍സ്ജെന്‍ഡര്‍ പ്രതിനിധികള്‍ എന്നിവരുടെ കലാപരിപാടികളും സെമിനാറും നടത്തപ്പെടുന്നു.     (പിഎന്‍പി 767/23)

date