Skip to main content

റാങ്ക് പട്ടിക കാലഹരണപ്പെട്ടു

പത്തനംതിട്ട ജില്ലയില്‍ വനം വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (പാര്‍ട്ട് രണ്ട്) (വനം വകുപ്പില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ കുറഞ്ഞത് 500 ദിവസമെങ്കിലും ജോലി ചെയ്തിട്ടുള്ള ഉപജീവനത്തിനായി വനത്തെ ആശ്രയിച്ചു കഴിയുന്ന ആദിവാസി പട്ടിക വര്‍ഗക്കാരായ പുരുഷ/സ്ത്രീ വിഭാഗത്തിലുളളവര്‍ക്കുളള) (കാറ്റഗറി നമ്പര്‍ - 093/2022)  തസ്തികയുടെ 28.12.2022 തീയതിയില്‍ നിലവില്‍ വന്ന 762/2022/ഡിഒഎച്ച്  നമ്പര്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്ന ഏക ഉദ്യോഗാര്‍ഥിയെ 06/02/2023 തീയതിയില്‍ നിയമന ശിപാര്‍ശ ചെയ്തതോടെ ഈ റാങ്ക് പട്ടിക കാലഹരണപ്പെട്ടതായി പത്തനംതിട്ട ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665

date