Skip to main content

ബ്രഹ്മപുരം മാലിന്യ പ്ലാന്റ് മന്ത്രിമാരായ  പി.രാജീവും എം.ബി രാജേഷും സന്ദർശിച്ചു

 

80 ശതമാനം പുകയൽ പരിഹരിച്ചു

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പ്ലാസ്റ്റിക്ക് മാലിന്യത്തിലെ 80 ശതമാനം തീയും പുകയും അണയ്ക്കാൻ കഴിഞ്ഞതായി മന്ത്രിമാരായ പി.രാജീവ്, എം.ബി രാജേഷ് എന്നിവർ പറഞ്ഞു. പുക അണയ്ക്കലിന്റെ പുരോഗതി വിലയിരുത്തുന്നതിനായി  ബ്രഹ്മപുരത്ത് എത്തിയതായിരുന്നു ഇരുവരും.    ഉടൻതന്നെ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കുവാൻ കഴിയും. തീയും പുകയും അണയ്ക്കാൻ മനുഷ്യസാധ്യമായ എല്ലാ പ്രവർത്തനങ്ങളും സർക്കാർ ചെയ്തിട്ടുണ്ടെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.  എല്ലാവരും ഒറ്റക്കെട്ടായി നിന്ന് പരിശ്രമിക്കുകയാണ്. ചില സ്ഥലങ്ങളിൽ ആറടിയോളം താഴ്ചയിൽ മാലിന്യത്തിൽ നിന്ന് തീ പുകയുന്നുണ്ട്. അത് നിയന്ത്രിക്കാനാണ് ശ്രമം. ബ്രഹ്മപുരത്തേക്ക് ഇനി പ്ലാസ്റ്റിക് മാലിന്യങ്ങൾ അനുവദിക്കില്ലെന്നും മന്ത്രിമാർ അറിയിച്ചു.

മേയർ എം. അനിൽകുമാർ, ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥർ തുടങ്ങിയവരോട് ഇതുവരെ സ്വീകരിച്ച നടപടികളും  പുരോഗതിയും ചർച്ച ചെയ്തു. തുടർന്ന്  പുകയണയ്ക്കുന്ന ഭാഗങ്ങൾ . മന്ത്രിമാർ സന്ദർശിച്ചു.

 പി.വി ശ്രീനിജിൻ എം എൽ എ, ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, സബ് കളക്ടർ  പി.വി ഷ്ണുരാജ്,  വടവുകോട് പുത്തൻകുരിശ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ,മറ്റു ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date