Skip to main content

വിവരങ്ങളും ലൈഫ് സർട്ടിഫിക്കറ്റും മാർച്ച് 31 വരെ നൽകാം

 

പത്രപ്രവർത്തക - പത്രപ്രവർത്തക ഇതര  പെൻഷൻ പദ്ധതിയുമായി ബന്ധപ്പെട്ട  വിശദവിവരങ്ങൾ  വെബ്സൈറ്റിൽ പുതുക്കി ചേർക്കുന്നതിനുള്ള  വിവരശേഖരണരേഖ പൂരിപ്പിച്ച് നൽകുന്നതിന് 2023 മാർച്ച് 31 വരെ സമയം  അനുവദിച്ചതായി ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ ടി.വി.സുഭാഷ്  അറിയിച്ചു.  

വിവരശേഖരണരേഖയുടെ (പ്രൊഫോർമ) മാതൃക വകുപ്പിൻ്റെ വെബ്സൈറ്റിലുണ്ട്. 
2022 ഡിസംബർ വരെ പെൻഷൻ അനുവദിച്ച എല്ലാ വിഭാഗത്തിലുള്ള പെൻഷണർമാരും നേരിട്ടോ അവർ ചുമതലപ്പെടുത്തുന്ന വ്യക്തികൾ വഴിയോ  പ്രൊഫോർമ പ്രകാരം ആവശ്യമായ രേഖകളും വിവരങ്ങളും മാർച്ച് 31നകം  ജില്ല ഇൻഫർമേഷൻ ഓഫീസിൽ നൽകണം. 

ജില്ലയിൽ 2021 ഡിസംബർ വരെ പെൻഷൻ ലഭിച്ചവർ   (ആശ്രിത /കുടുംബ പെൻഷൻകാർ ഉൾപ്പെടെ എല്ലാ വിഭാഗക്കാരും)  ഇതിനകം ലൈഫ് സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെങ്കിൽ 2023 മാർച്ച് 31നകം ജില്ല ഇൻഫർമേഷൻ ഓഫീസിൽ ലഭ്യമാക്കണം. ഇതിൽ വീഴ്ച വരുത്തുന്നവരുടെ പെൻഷൻ വിതരണം 2023 ജൂലൈ മുതൽ  താൽക്കാലികമായി നിർത്തിവയ്ക്കും.

date