Skip to main content

ഫുള്ളി ഓട്ടോമാറ്റിക് ക്ലിനിക്കൽ  ബയോ കെമിസ്ട്രി അനലൈസെർ പ്രവർത്തന സജ്ജമാക്കി എറണാകുളം മെഡിക്കൽ കോളേജ്

കളമശ്ശേരി. എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ ബയോ - കെമിസ്ട്രി വിഭാഗത്തിൽ അത്യാധുനിക  ലോകോത്തര നിലവാരത്തിലുള്ള ഫുള്ളി ഓട്ടോമാറ്റിക്  ക്ലിനിക്കൽ കെമിസ്ട്രി അനലൈസർ മെഷീൻ പ്രവർത്തന യോഗ്യമാക്കി. അന്താരാഷ്ട്ര നിലവാരം പുലർത്തുന്ന ഈ മെഷീൻ കേരളത്തിൽ സ്ഥാപിക്കുന്ന ആദ്യ സർക്കാർ മെഡിക്കൽ കോളേജാണ് എറണാകുളം സർക്കാർ മെഡിക്കൽ കോളേജ്.

ലോകത്തിലെവിടയും അംഗീകരിക്കപ്പെടുന്ന ടെസ്റ്റ്‌ നിലവാരം ഈ മെഷീനുണ്ട്.ഒരു മണിക്കൂറിൽ 1300 ടെസ്റ്റുകൾ ചെയ്യാൻ കഴിയും. ഡുവൽ സ്ലൈഡ് ടെക്കോളജിയാണ് മെഷീൻ നടത്തുന്നത് എല്ലാ വിധ ഹോർമോൺ ടെസ്റ്റുകളും 25 മിനിറ്റിനുള്ളിൽ ലഭ്യമാണ് റുട്ടീൻ  ബയോ - കെമിസ്ട്രി ടെസ്റ്റുകളായ ഷുഗർ, കൊളെസ്ട്രോൾ, എൽ.എഫ്. ടി, ആർ. എഫ്. ടി എന്നീ ടെസ്റ്റുകൾ അഞ്ച് മിനിട്ടുകൊണ്ട് അറിയാനാകും ക്യാൻസർ രോഗികൾക്കുള്ള ടെസ്റ്റുകളും ഈ മെഷീൻ കൊണ്ട് സാധ്യമാകും. അതിവേഗത്തിൽ സാമ്പിളുകൾ നിർണയം നടത്താൻ കഴിവുള്ള ഈ മെഷീൻ ഏറ്റവും മികച്ച റിസൾട്ട് തരുന്നതോടൊപ്പം തന്നെ കണ്ടാമിനേഷൻ ഇല്ലാതാക്കുകയും ചെയ്യുന്നു.

എല്ലാമാസത്തിലും കൃത്യമായ ഗുണനിലവാരം ചെക്ക് ചെയ്യുന്നതിന് സിഎംസി വെല്ലൂർ ആശുപത്രിയുമായി ചേർന്ന് ടെസ്റ്റുകൾ വിലയിരുത്തി ഗുണനിലവാരം ഉറപ്പു വരുത്തുന്നു.

1.8കോടി വിലമതിക്കുന്ന ഈ മെഷീൻ റീഏജന്റ്കരാർ അടിസ്ഥാനത്തിൽ ഇ -ടെൻഡർ വിളിച്ചാണ് സ്ഥാപിച്ചിരിക്കുന്നത്. അമേരിക്കൻ കമ്പനിയായ ഓർത്തോ ക്ലിനിക്കൽ ഡിയഗ്നോസ്റ്റിക്സ് നിർമിച്ചതാണ് ഈ മെഷീൻ കൂടാതെബാക്ക്അപ് സൗകര്യാർത്ഥം ഒരു സപ്പോർട്ടിങ് മെഷീൻ  കൂടി പ്രവർത്തിക്കുന്നുണ്ട്.മെഷീൻ കൊണ്ടുള്ള വരുമാനം ആശുപത്രിവികസന സമിതിക്കു ലഭിക്കുന്നതാണ്.

ആയിരക്കണക്കിന് ടെസ്റ്റുകൾ ദൈനംദിനം നടത്തുന്ന മെഡിക്കൽ കോളേജിൽ ഇത്തരത്തിലുള്ള മെഷീൻ ഏറെ ഉപയോഗപ്രദമാണ്. മെഡിക്കൽ കോളേജിൽ ചികിത്സക്കെത്തുന്ന ഓരോരുത്തർക്കും ഗുണനിലവാരമുള്ള ചികിത്സ ഉറപ്പാക്കുക എന്നതാണ് മെഡിക്കൽ കോളേജിന്റെ വളർച്ചയുടെ പാതയിലെ പ്രധാന ലക്ഷ്യമെന്നു മെഡിക്കൽ സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ അറിയിച്ചു.
 

date